വാഹന വിവരങ്ങള്‍ ഇനി എസ്.എം.എസ്സിലൂടെ അറിയാം
Posted on: 27 May 2010 മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി എസ്.എം.എസ്. ആയി ലഭിക്കും. ഓരോ ആവശ്യത്തിനും നിര്‍ദ്ദിഷ്ട മാതൃകയിലുള്ള എസ്.എം.എസ്. 537252 എന്ന നമ്പരിലേക്ക് അയച്ചാല്‍ ഉടന്‍ എസ്.എം.എസ്. ആയിത്തന്നെ മറുപടി നല്‍കുന്ന എം. ഗവേര്‍ണസ് (മൊബൈല്‍ ഗവേര്‍ണസ്) സംവിധാനത്തിന് സംസ്ഥാനത്ത് തുടക്കമായി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി.പി.ജോയി ഉദ്ഘാടനം ചെയ്തു. ഗതാഗത അതോറിട്ടി സെക്രട്ടറി അലക്‌സ് പോള്‍, സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സെയ്ദ്മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
വാഹനങ്ങളുടെ വിവരങ്ങള്‍ അറിയാന്‍
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ MVD V (വാഹന നമ്പര്‍) എന്ന് എസ്.എം.എസ് അയച്ചാല്‍ മതി. ഉദാഹരണം MVD V KL 01 AX 6759
ഉടമയുടെ പേര്, വാഹന നമ്പര്‍, ഓഫീസ്, ഏതുവിഭാഗത്തില്‍പ്പെട്ട വാഹനം, നിര്‍മ്മാതാവിന്റെ വിവരം, നിറം, നികുതി അടച്ചതിന്റെയും ഹൈപ്പോത്തിക്കേഷന്റെയും വിവരങ്ങള്‍ എന്നിവ എസ്.എം.എസ്സിലൂടെ ലഭിക്കും.
സമര്‍പ്പിച്ച അപേക്ഷകളുടെ വിവരങ്ങള്‍
സംസ്ഥാനത്തെ റീജണല്‍- സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ സമര്‍പ്പിച്ച വിവിധ അപേക്ഷകളുടെ സ്ഥിതി എന്താണെന്നറിയാന്‍ ഫീസടച്ച രസീതിനൊപ്പം ലഭിക്കുന്ന അക്‌നോളജ്‌മെന്റ് കാര്‍ഡിലെ നമ്പര്‍ നിശ്ചിത മാതൃകയില്‍ എസ്.എം.എസ് അയയ്ച്ചാല്‍ മതി. MVD A (അക്‌നോജ്‌മെന്റ് നമ്പര്‍) ഉദാഹരണം: MVD A 1/112/2010.
പെര്‍മിറ്റിന് സമര്‍പ്പിച്ച അപേക്ഷയുടെ വിവരം
MDV P (വാഹന നമ്പര്‍) എന്ന് എസ്.എം.എസ് അയക്കുക. ഉദാഹരണം MDV P KL-01 AD 6799.
അനുവദിച്ച രജിസ്റ്റര്‍ നമ്പര്‍ അറിയാന്‍
പുതുതായി രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് അനുവദിച്ച നമ്പര്‍ അറിയാന്‍ നിര്‍ദ്ദിഷ്ട രീതിയില്‍ ഫീസടച്ച രസീതിലെ നമ്പര്‍ എസ്.എം.എസ് അയച്ചാല്‍ മതി. MVD N (രസീതിലെ നമ്പര്‍) എന്ന് എസ്.എം.എസ് അയക്കുക. ഉദാഹരണം MVD N 1/33718/2010. വാഹന ഉടമയുടെ പേര്, അനുവദിച്ച നമ്പര്‍, ഷാസി നമ്പര്‍, വാഹനത്തിന്റെ വിവരം എന്നിവ അറിയാന്‍ കഴിയും.
നികുതി അടച്ചതിന്റെ വിവരങ്ങള്‍
നികുതി അടച്ചതിന്റെ വിവരങ്ങള്‍ അറിയാന്‍ MVD T(വാഹന നമ്പര്‍)എന്ന് എസ്.എം.എസ് അയക്കുക. ഉദാഹരണം MVD T KL 01 AQ 9378. വാഹന നമ്പര്‍, ഓഫീസ്, നികുതി അടച്ചതിന്റെ വിവരങ്ങള്‍ എന്നിവ ലഭ്യമാക്കും.
ബുക്കുചെയ്യാവിന്ന നമ്പറുകള്‍
നിശ്ചിത ദിവസം ബുക്കുചെയ്യാവുന്ന രജിസ്റ്റര്‍ നമ്പറുകള്‍ ഏതൊക്കെയെന്ന് അറിയാന്‍ രണ്ടു ഡിജിറ്റുള്ള ഓഫീസ് കോഡ് എസ്.എം.എസ്സായ് അയച്ചാല്‍ മതി. എസ്.എം.എസ് അയയ്‌ക്കേണ്ട രീതി MVD F (ഓഫീസ്‌കോഡ്). ഉദാ: MVD F 01.
ഓഫീസ് കോഡ് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. വെഹിക്കിള്‍ നമ്പര്‍ ബുക്കിങ് സ്റ്റാറ്റസ്
ഒരു ഓഫീസില്‍ ബുക്കുചെയ്ത രജിസ്റ്റര്‍ ചെയ്ത വാഹന നമ്പറിന്റെ സ്ഥിതി അറിയാന്‍ MVD F (ബുക്കുചെയ്ത നമ്പര്‍) എന്ന് എസ്.എം.എസ് അയക്കുക. ഉദാഹരണം MVD F KL 01 AY 2772
53725, 537252 എന്നീ നമ്പറുകളില്‍ എസ്.എം.എസ് അയച്ചാല്‍ വിവരങ്ങള്‍ അറിയാം. SMS MVD HELP എന്ന മെസേജ് 53725, 537252 എന്നീ നമ്പറുകളിലേക്ക് അയച്ചാല്‍ എസ്.എം.എസ് സര്‍വീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ബി.എസ്.എന്‍.എല്‍ രണ്ടു രൂപയും മറ്റു സേവന ദാതാക്കള്‍ മൂന്നുരൂപയുമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്.