ഔഡി ക്യു 5 ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങുന്നു
Posted on: 08 Jul 2010

മെഴ്‌സഡീസ് ബെന്‍സ് തന്നെ അടക്കി വാണ ഇന്ത്യയിലെ ലക്ഷ്വറി കാര്‍ വിപണിയില്‍ ബി.എം.ഡബ്ലിയുവിന് പിന്നാലെ ഔഡിയും സ്ഥാനം പിടിച്ചുകഴിഞ്ഞു. ഫോക്‌സ്‌വാഗണിന്റെ ആഡംബര ബ്രാന്‍ഡായ ഔഡി ആയിരക്കണക്കിന് കാറുകള്‍ പ്രതിവര്‍ഷം വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി മഹരാഷ്ട്രയിലെ ഔറംഗാബാദ് പ്ലാന്റില്‍ നിന്ന് ഈ വര്‍ഷം മുതല്‍ അവരുടെ ക്യു 5 മോഡലിന്റെ അസംബ്ലിങ്ങ് ആരംഭിക്കുകയാണ്.




ഔഡി എ 4-നും എ 6-നും പിന്നാലെ ഇന്ത്യയില്‍ വെച്ച് അസംബിള്‍ ചെയ്യപ്പെടുന്ന മൂന്നാമത്തെ മോഡലാണ് സ്‌പോര്‍ടി ലുക്കുള്ള ഈ എസ്.യു.വി. തുടക്കത്തില്‍ പ്രതിവര്‍ഷം 1500 കാറുകള്‍ ഉത്പാദിപ്പിക്കുന്ന ഈ പ്ലാന്റില്‍ നിന്ന് ഭാവിയില്‍ 6000 കാറുകളോളം പുറത്തിറക്കാന് ഔഡിയുടെ ഉദ്ദേശ്യമെന്ന് കമ്പനി പത്രക്കുറിപ്പ് വ്യക്തമാക്കി. ഇതോടുകൂടി ഇന്ത്യയില്‍ ഒഡിയുടെ ഉത്പാദനം കഴിഞ്ഞ വര്‍ഷത്തെ 732 വാഹനങ്ങള്‍ എന്ന സംഖ്യയില്‍ നിന്ന് 2400 ആയി വര്‍ദ്ധിക്കും.

വിപണിയില്‍ ലഭ്യമായ മോഡലുകളുടെ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ എ6. സെഡാന്റെ 3.0 ടിഎഫ്എസ്‌ഐ പെട്രോള്‍ എഞ്ചിനും ഇന്ത്യയിലെത്തിച്ചു. ഇതിനകം തന്നെ എ4-ന്റെ 2.8 എഫ്എസ്‌ഐ, 2.7 ടിഡിഐ, 3.0 ടിഡിഐ മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നു. എ4 സെഡാന്റെ വില കുറഞ്ഞ 1.8 ലിറ്റര്‍ ടിഎഫ്എസ്‌ഐ മോഡല്‍ ജൂലായില്‍ ഇന്ത്യയിലവതരിപ്പിച്ചു. എ4-ന്റെ 2.0 ടിഡിഐ, 2.0 ടിഎഫ്എസ്‌ഐ മോഡലുകള്‍ നേരത്തെ തന്നെ ഇന്തയയിലെത്തിക്കഴിഞ്ഞിരുന്നു. ക്യു5-ന്റെ 2.0 ടിഎഫ്എസ്‌ഐ, 3.0 ടിഡിഐ മോഡലുകളാണ് ഔഡി ഇപ്പോള്‍ എ ത്തിക്കുന്നത്്.



2007-ല്‍ ഇന്ത്യയില്‍ ഉത്പാദനമാരംഭിച്ച ഔഡി ഈ വര്‍ഷം അവര്‍ ഇന്ത്യന്‍ വിപണിയിലെ നാലാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ക്യു 5, എ 4, എ 6 മോഡലുകള്‍ക്ക് പുറമേ ഔഡി എ8, ക്യു7, ടിടി, ക്യു7 മോഡലുകളും ആര്‍8 സൂപ്പര്‍ കാറും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കാന്‍ 2007 മാര്‍ച്ചിലാണ് ഔഡി മുംബൈയില്‍ അവരുടെ മാര്‍ക്കറ്റിങ്ങ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്.



Print
SocialTwist Tell-a-Friend


Other stories in this section