വേഗത്തില്‍ മുന്നില്‍ ബുഗാട്ടി വെയ്‌റോണ്‍ തന്നെ
Posted on: 09 Jul 2010



മണിക്കൂറില്‍ 267.86 മൈല്‍ വേഗത്തില്‍ ചീറിപ്പാഞ്ഞ് ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് റെക്കോര്‍ഡ് സ്ഥാപിച്ചു. ജര്‍മനിയിലെ വോള്‍ഫ്‌സ് ബര്‍ഗിലുള്ള ഫോക്‌സ് വാഗണ്‍ ആസ്ഥാനത്തിന് സമീപമുള്ള പരീക്ഷണ ഓട്ട പാതയിലാണ് ഹബുഗാട്ടി വെയ്‌റോണ്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്. ഫോക്‌സ് വാഗണിന്റെ ഉടമസ്ഥതയിലുള്ള സ്‌പോര്‍ട്‌സ് കാര്‍ ബ്രാണ്ടാണ് ബുഗാട്ടി.



കരയിലൂടെ ഏറ്റവും വേഗത്തിലോടുന്ന കാറെന്ന റെക്കോര്‍ഡ് അമേരിക്കന്‍ നിര്‍മ്മിത സ്‌പോര്‍ട്‌സ് കാറായ എസ്.എസ്.സി അള്‍ട്ടിമേറ്റ് എയ്‌റോ 2007 ല്‍ ബുഗാട്ടിയില്‍നിന്ന് തട്ടിയെടുത്തിരുന്നു. അള്‍ട്ടിമേറ്റ് എയ്‌റോയെ പിന്നിലാക്കിയാണ് വെയ്‌റോണ്‍ റെക്കോര്‍ഡ് തിരിച്ചു പിടിച്ചത്. ജര്‍മ്മന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെയും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വെയ്‌റോണിന്റെ പ്രകടനം.



1,200 ഹോഴ്‌സ് പവര്‍ കരുത്ത് പകരുന്ന എന്‍ജിന്റെ സഹായത്തോടെയാണ് ബുഗാട്ടി വെയ്‌റോണ്‍ നേട്ടം കൈവരിച്ചത്. എട്ടു ലിറ്റര്‍ എന്‍ജിനില്‍ നാല് ടര്‍ബോ ചാര്‍ജറുകളും ഇന്‍ര്‍കൂളറുകളും സ്ഥാപിച്ചാണ് എന്‍ജിന് അധിക കരുത്ത് നല്‍കിയത്. 2005 ലാണ് ബുഗാട്ടി സ്‌പോര്‍ട്‌സ് കാറായ വെയ്‌റോണ്‍ പുറത്തിറക്കിയത്. ഇതിനകം 260 വെയ്‌റോണ്‍ കൂപെകളും 35 വെയ്‌റോണ്‍ ഗ്രാന്‍ഡ് സ്‌പോര്‍ട്‌സ് കാറുകളും ബുഗാട്ടി വിറ്റഴിച്ചിട്ടുണ്ട്. വെയ്‌റോണിന്റെ വേള്‍ഡ് റെക്കോര്‍ഡ് എഡിഷനുകള്‍ ആഗസ്തില്‍ വിപണിയിലെത്തും.



Print
SocialTwist Tell-a-Friend


Other stories in this section