ന്യൂഡല്‍ഹി: ഒരു കൈയില്‍ കാലന്‍കുടയും മറുകൈയില്‍ കത്തുകളുമായി നടന്നു തളരുന്ന പോസ്റ്റ്മാന്മാരെ ഇനി അധികകാലം കാണേണ്ടിവരില്ല. അത്യാധുനിക മുച്ചക്രവാഹനത്തില്‍ അവരിനി പാഞ്ഞെത്തും. പോസ്റ്റ്മാന്‍മാരുടെ ജോലി എളുപ്പമാക്കാനും സേവനത്തിന് വേഗം കൂട്ടാനും ലക്ഷ്യമിട്ട് തപാല്‍വകുപ്പ് 'പോസ്റ്റല്‍ സോളക്ഷ' പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയഐ.ടി. സഹമന്ത്രി സച്ചിന്‍ പൈലറ്റാണ് വാഹനം ഉദ്ഘാടനം ചെയ്തത്.Other stories in this section