നിസാന്‍ മൈക്ര ഇന്ത്യന്‍ നിരത്തില്‍
Posted on: 14 Jul 2010 ഇന്ത്യന്‍ നിരത്തുകളിലൂടെ വാഹന പ്രേമികളെ കൊതിപ്പിച്ചുകൊണ്ട് ഇനി മൈക്ര ഹാച്ച് ബാക്കുകളും കുതിച്ചുപായും. ജപ്പാന്‍ വാഹന നിര്‍മ്മാതാവായ നിസാന്‍ ചെറുകാറായ മൈക്ര ന്യൂഡല്‍ഹിയില്‍ പുറത്തിറക്കി. ഇതോടെ ഇന്ത്യയിലെ ചെറുകാര്‍ വിപണിയിലേക്ക് ലോകത്തെ കരുത്തനായ ഒരു വാഹന നിര്‍മ്മാതാവുകൂടി എത്തി. മൈക്രയുടെ ഇന്ത്യയിലെ ബുക്കിങ് മെയ് 25 ന് തുടങ്ങിയിരുന്നു. മികച്ച ബുക്കിങ്ങാണ് മൈക്രയ്ക്ക് ലഭിക്കുന്നതെന്ന് നിസാന്‍ വ്യക്തമാക്കുന്നു.
എക്‌സ്.ഇ, എക്‌സ്.എല്‍, എക്‌സ്.വി എന്നീ മൂന്നു വേരിയന്റുകളില്‍ മൈക്ര ലഭിക്കും. 75 ബി.എച്ച്.പി കരുത്ത് പകരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് മൈക്രയിലുള്ളത്. അടിസ്ഥാന മോഡലിനുപോലും ഡ്രൈവര്‍ എയര്‍ബാഗ് നല്‍കുന്ന ഇന്ത്യയിലെ ഏകെ ചെറുകാറാണ് മൈക്ര. അടിസ്ഥാന മോഡലില്‍ ഡ്രൈവ് കമ്പ്യൂട്ടര്‍, ടില്‍റ്റ് അഡ്ജസ്റ്റബിള്‍ സ്റ്റിയറിങ് എന്നീ സവിശേഷതകളുമുണ്ട്. 1.2 ലിറ്റര്‍ ഹാച്ച്ബാക്കുകളായ ഹ്യുണ്ടായ് ഐ 10, ഷെവര്‍ലെ ബീറ്റ്, മാരുതി സുസുക്കി റിറ്റ്‌സ് എന്നിവയ്ക്ക് മൈക്ര വെല്ലുവിളി ഉയര്‍ത്തിയേക്കും.
മേല്‍പ്പറഞ്ഞ മൂന്നു സവിശേഷതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് അടിസ്ഥാന വേരിയന്റായ എക്‌സ്.ഇ. വീല്‍ കവറുകള്‍, ടോക്കോമീറ്റര്‍, പാഴ്‌സല്‍ ട്രേ, മ്യൂസിക് സിസ്റ്റം, പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിങ്, ഫോഗ് ലാമ്പുകള്‍, എ.ബി.എസ് എന്നിവ എക്‌സ്.ഇയില്‍ ഇല്ല. എക്‌സ് ഇ യുടെ സീറ്റുകള്‍ പോലും ഉയര്‍ന്ന വേരിയന്റുകളില്‍നിന്ന് വ്യത്യസ്തമാണ്.
മുന്നിലും പിന്നിലും പവര്‍ വിന്‍ഡോസ്, മ്യൂസിക് സിസ്റ്റം, റിമോട്ട് കീലെസ് എന്‍ട്രി, ടോക്കോമീറ്റര്‍ എന്നിവയാണ് എക്‌സ്.എല്‍ വേരിയന്റിന്റെ സവിശേഷതകള്‍. ഏറ്റവും ഉയര്‍ന്ന വേരിയന്റായ എക്‌സ്.വിയില്‍ പുുഷ്ബട്ടണ്‍ ഇഗ്നിഷനുള്ള ഇന്റലിജെന്റ് കീ, ഫോഗ് ലാമ്പുകള്‍, ക്ലൈമെറ്റ് കണ്‍ട്രോള്‍, വൈദ്യുത നിയന്ത്രിത റിയര്‍വ്യൂ മിററുകള്‍, പാസഞ്ചര്‍ എയര്‍ബാഗ്, എ.ബി.എസ്- ഇ.ബി.ഡി ബ്രേക്ക് അസിസ്റ്റന്‍സ് എന്നിവയുണ്ട്.
ഇന്റെലിജന്റ് കീയാണ് മൈക്രയുടെ ഉയര്‍ന്ന മോഡലിലുമുള്ള പ്രധാന സവിശേഷത. കീ പുറത്തെടുക്കേണ്ട, പോക്കറ്റില്‍ സൂക്ഷിച്ചാല്‍ മാത്രം മതി ബട്ടണ്‍ അമര്‍ത്തി ഡോറുകള്‍ തുറക്കുകയോ അടക്കുകയോ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആക്കുകയോ നിര്‍ത്തുകയോ ഒക്കെയാകാം. താക്കോല്‍ കൈവശമില്ലാത്ത ആരെങ്കിലും ബട്ടണ്‍ അമര്‍ത്തിയാല്‍ കാര്‍ സ്റ്റാര്‍ട്ടാകുമെന്ന് കരുതേണ്ട.
മികച്ച മൈലേജാണ് മൈക്രയ്ക്ക് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. ലിറ്ററിന് 18.6 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് നിസാന്‍ അവകാശപ്പെടുന്നു. 1198 സി.സി ഡി.ഒ.എച്ച്.സി 12 വാല്‍വ് മൂന്നു സിലിണ്ടര്‍ ഇന്‍ലൈന്‍ എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്. 6000 ആര്‍.പി.എമ്മില്‍ 76 പി.എസ് പരമാവധി കരുത്തും 4000 ആര്‍.പി.എമ്മില്‍ 104 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. അഞ്ചു സ്?പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 41 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.
ചെന്നൈയിലുള്ള നിസാന്‍ പ്ലാന്റിലാണ് മൈക്രകള്‍ നിര്‍മ്മിക്കുന്നത്. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണ ഘടകങ്ങളില്‍ 85 ശതമാനവും ഇന്ത്യയില്‍നിന്നാണ് വാങ്ങുന്നത്. യുവാക്കളെയാണ് മൈക്ര പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് നിസാന്‍ അവകാശപ്പെടുന്നു. ബോളിവുഡിലെ യുവതാരം രണ്‍ബീര്‍ കപൂറാണ് മൈക്രയുടെ ബ്രാന്‍ഡ് അംബാസഡര്‍. സണ്‍ലൈറ്റ് ഓറഞ്ച്, ബ്ലെയ്ഡ് സില്‍വര്‍, സ്‌റ്റോം വൈറ്റ്, പെസിഫിക് ബ്ലൂ, ബ്ലാക്ക്, ബ്രിക്ക് റെഡ് എന്നിവയാണ് നിറങ്ങള്‍. വിവിധ മോഡലുകളുടെ കൊച്ചിയിലെ എക്‌സ് ഷോറൂം വില ഇവയാണ്: എക്‌സ്.ഇ 3.9 ലക്ഷം, എക്‌സ്.എല്‍ 4.8 ലക്ഷം, എക്‌സ്.വി 5.25 ലക്ഷം.