ബേബി പള്‍സറില്‍ വീണ്ടും പുതുമകള്‍
Posted on: 23 Jul 2010 പള്‍സര്‍ ബൈക്കിന്റെ ഏറ്റവും ചെറിയ വേരിയന്റ് പള്‍സര്‍ 135 ന്റെ നവീകരിച്ച പതിപ്പ് ബജാജ് ഓട്ടോ പുറത്തിറക്കി. ബേബി പള്‍സറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന വിധത്തില്‍ നേരിയ മുഖം മിനുക്കലുകളാണ് ബൈക്കില്‍ വരുത്തിയിരിക്കുന്നത്. എന്‍ജിന് നല്‍കിയ ഓള്‍ ബ്ലാക്ക് കളര്‍ തീമാണ് ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍ പെടുക. പിന്നിലെ മഡ്ഗാര്‍ഡിലും ചെയ്ന്‍ കവറിലും പുതുമകള്‍ വരുത്തിയിട്ടുണ്ടെങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ മാത്രമെ ഇവ ശ്രദ്ധയില്‍പെടൂ. പുതുമകള്‍ വരുത്തിയിട്ടുണ്ടെങ്കിലും ബേബി പള്‍സറിന്റെ വിലയില്‍ മാറ്റമില്ല.
ബൈക്കിന് സ്‌പോര്‍ട്ടി രൂപഭാവം വരുത്തുന്നതിന്റെ ഭാഗമായാണ് മഡ്ഗാര്‍ഡ് നവീകരിച്ചതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. പിന്‍ചക്രത്തിന്റെ പകുതിയോളം മറയ്ക്കുന്ന പഴയ മഡ്ഗാര്‍ഡിന്റെ സ്ഥാനത്ത് വലിപ്പം കുറഞ്ഞ ടയര്‍ ഹഗ്ഗറാണ് ബജാജ് സ്ഥാപിച്ചിരിക്കുന്നത്. ചെയിന്‍ മുഴുവന്‍ മറയ്ക്കുന്ന കവര്‍ ഒഴിവാക്കി ഹാഫ് ചെയിന്‍ കവര്‍ ബജാജ് ബേബി പള്‍സറില്‍ സ്ഥാപിച്ചിട്ടുണ്ട്. കവര്‍ ഒഴിവാക്കിയതിനാല്‍ ബൈക്കിന്റെ ചെയിന്‍ വളരെവേഗം കേടുവരുമെന്ന ആശങ്കവേണ്ട. പെട്ടെന്ന് കേടുവരാത്ത ഒ റിങ് സീല്‍ഡ് ചെയിനാണ് ബൈക്കിലുള്ളത്.
ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചാണ് ബേബി പള്‍സറില്‍ പുതുമകള്‍ വരുത്തിയതെന്ന് ബജാജ് ഓട്ടോ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ മിലിന്‍ഡ് ഭാബെ പറഞ്ഞു. അമിത വില ഈടാക്കാതെയാണ് മവീകരിച്ച പള്‍സര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 53,000 രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
ബജാജ് അവഞ്ചറിന്റെ കരുത്തുള്ള പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള 200 സി.സി എന്‍ജിന്റെ സ്ഥാനത്ത് 220 സി.സി ഡി.ടി.എസ്.ഐ എന്‍ജിന്‍ പുതിയ അവഞ്ചറില്‍ സ്ഥാനം പിടിക്കും. പള്‍സര്‍ 220 ല്‍ഉള്ള കാര്‍ബറേറ്റര്‍ ഫെഡ് സിംഗിള്‍ സിലിണ്ടര്‍ ഫോര്‍സ്‌ട്രോക്ക് എന്‍ജിനാകും കരുത്തന്‍ അവഞ്ചറില്‍. എന്നാല്‍ അവഞ്ചറിന്റെ രൂപഭാവങ്ങള്‍ മാറ്റമില്ലാതെ തുടരും.