220 സി.സി എന്‍ജിനുമായി പുതിയ അവഞ്ചര്‍
Posted on: 29 Jul 2010

ബജാജിന്റെ ക്രൂസര്‍ ബൈക്കായ അവഞ്ചര്‍ കരുത്തേറിയ എന്‍ജിനുമായി വിപണിയിലെത്തി. അവഞ്ചര്‍ 220 ഡി.ടി.ഐയില്‍ ഏതാനും നേരിയ പരിഷ്‌കാരങ്ങളും ബജാജ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ഒറ്റനോട്ടത്തില്‍ ഇവ ശ്രദ്ധയില്‍ പെടണമെന്നില്ല.ഇന്ധന ടാങ്കിന് മുകളിലുള്ള ബാറ്ററി ചാര്‍ജ്ജ് ലെവല്‍ ഇന്‍ഡിക്കേറ്റര്‍, മെയ്ന്റനന്‍സ് ഫ്രീ ബാറ്ററി, ബാറ്ററിയില്‍നിന്ന് നേരിട്ട് വൈദ്യുതി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെഡ്‌ലൈറ്റ് തുടങ്ങിയവ പുതിയ അവഞ്ചറിന്റെ സവിശേഷതകളാണ്.



പ്രധാനമാറ്റം ബൈക്കിന്റെ എന്‍ജിനില്‍തന്നെ. പഴയ നാലു സ്‌ട്രോക്ക് എയര്‍- ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ 198.1 സി.സി എന്‍ജിന്‍ ബജാജ് നീക്കം ചെയ്തിട്ടുണ്ട്. പള്‍സര്‍ 220 ഡി.ടി.എസ്.ഐയിലുളള 219.8 സി.സി കാര്‍ബറേറ്റര്‍ ഫെഡ് നാലു സ്‌ട്രോക് ഓയില്‍കൂള്‍ഡ് എന്‍ജിനാണ് പുതിയ അവഞ്ചറില്‍. 8400 ആര്‍.പി.എമ്മില്‍ 19 ബി.എച്ച്.പി പരമാവധി കരുത്തും 7000 ആര്‍.പി.എമ്മില്‍ 1.78 കെ.ജി.എം പരമാവധി ടോര്‍ക്കും എന്‍ജിന്‍ നല്‍കും.ഷോക്ക് അബ്‌സോര്‍ബറുകള്‍, ബ്രേക്കുകള്‍ എന്നിവയെല്ലാം പഴയതു തന്നെ. 69,000 രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. 18 മാസത്തെ വാറണ്ടി ബജാജ് അവഞ്ചറിന് നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്.



ഇന്ത്യയിലെ ഒരു ബൈക്ക് നിര്‍മ്മാതാവ് പുറത്തിറക്കിയ ആദ്യ ക്രൂസര്‍ ബൈക്കെന്ന സവിശേഷത ബജാജ് അവഞ്ചറിനുണ്ട്. ബജാജ് എലിമിനേറ്ററില്‍നിന്ന് കടംകൊണ്ട കാവാസാക്കിയുടെ എന്‍ജിന്‍ ആയിരുന്നു ആദ്യം അവഞ്ചറില്‍. പിന്നീട് ഇത് നീക്കി പള്‍സറിലുള്ള 178.6 സി.സി ഡി.ടി.എസ്.ഐ എന്‍ജിന്‍ സ്ഥാപിച്ചിരുന്നു. 2007 ല്‍ അവഞ്ചറിന്റെ കരുത്ത് വീണ്ടും 200 സി.സിയായി ഉയര്‍ത്തി.



Print
SocialTwist Tell-a-Friend


Other stories in this section