മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക് അബ്‌സോര്‍ബറുകളുമാണ് ഉള്ളത്. ആറു സ്‌പോക്ക് അലോയ് വീലുകള്‍, ട്യൂബ് ലെസ് ടയറുകള്‍ എന്നിവയും ട്വിസ്റ്ററിന്റെ പ്രത്യേകതകളാണ്. ട്യൂബ് ലെസ് ടയറുകളുമായി എത്തുന്ന സെഗ്മെന്റിലെ ആദ്യ ബൈക്കാണ് ഇത്. മൂന്ന് മോഡലുകള്‍ വിപണിയില്‍ ലഭിക്കും. കിക്ക് സ്റ്റാര്‍ട്ട്, ഡ്രം ബ്രേക്കുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അടിസ്ഥാന മോഡല്‍. സെല്‍ഫ് സ്റ്റാര്‍ട്ട് ഉള്ളതാണ് അടുത്തത്. മുന്‍ ഡിസ്‌ക് ബ്രേക്ക് വൈദ്യുത സ്റ്റാര്‍ട്ടര്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഉയര്‍ന്ന മോഡല്‍.
കുറഞ്ഞ വിലയില്‍ മികച്ച മൈലേജ്, യാത്രാസുഖം, സ്‌റ്റൈല്‍ തുടങ്ങിയവ ആഗ്രഹിക്കുന്നവരെയാണ് സി.ബി ട്വിസ്റ്റര്‍ ലക്ഷ്യമിടുന്നത്. മെയിന്റനന്‍സ് ഫ്രീ ബാറ്ററി, വിസ്‌കസ് എയര്‍ ഫില്‍ട്ടര്‍, ഫോര്‍ട്ട് മഫ്ല, ഹാഫ് ചെയിന്‍ എന്നിവയെല്ലാം ട്വിസ്റ്ററിന്റെ പ്രത്യേകതകളാണ്. യെല്ലോ, ഗ്രീന്‍, ബ്ലാക്ക്, റെഡ്, ബ്ലൂ എന്നീ നിറങ്ങളില്‍ സി.ബി ട്വിസ്റ്റര്‍ തിരഞ്ഞെടുക്കാം. 2010 ഫിബ്രവരി അവസാനം മുതല്‍ ബൈക്ക് രാജ്യത്തെ ഹോണ്ട ഷോറൂമുകളില്‍ ലഭിച്ചു തുടങ്ങും.