നിസാന്‍ 370 സഡ് ഇന്ത്യയില്‍
Posted on: 21 Jan 2010 നിസാന്‍ മോട്ടോര്‍ ഇന്ത്യാ ലിമിറ്റഡ് സ്‌പോര്‍ട്‌സ് കാറായ 370 സഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച പ്രകടനം, തികവുറ്റ സാങ്കേതികവിദ്യ, മനംമയക്കുന്ന സ്റ്റൈലിങ് എന്നിവയാണ് 370 സഡിന്റെ പ്രത്യേകതകളെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. 53.5 ലക്ഷം (മാനുവല്‍ ട്രാന്‍സ്മിഷന്‍), 54.5 (ഓട്ടോമാറ്റിക്) എന്നിവയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
നിസാന്റെ വേരിയബിള്‍ വാല്‍വ് ഇവന്റ് ആന്‍ഡ് ലിഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ് എന്‍ജിന്‍. റേസ് ട്രാക്കിലും തിരക്കേറിയ നിരത്തിലും വീട്ടിലിരിക്കുന്ന സുഖം യാത്രക്കാര്‍ക്ക് നല്‍കാന്‍ 370 സഡിന് കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപപ്പെടുന്നു. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഓട്ടോമാറ്റിക് മോഡലുകള്‍ തിരഞ്ഞെടുക്കാം.
അഡ്വാന്‍സ്ഡ് എയര്‍ബാഗ് സംവിധാനം(എ.എ.ബി.എസ്). ഡ്യുവല്‍ സ്‌റ്റേജ് മുന്‍ എയര്‍ബാഗുകള്‍, സൈഡ് മൗണ്ടഡ് മുന്‍ എയര്‍ബാഗ്, റൂഫ് മൗണ്ടഡ് ഇംപാക്ട് ബാറുകള്‍, നിസാന്‍ വെഹിക്കിള്‍ സെക്യൂരിറ്റി സിസ്റ്റം എന്നിവയാണ് 370 സഡിലെ സുരക്ഷാ സംവിധാനങ്ങള്‍. സുഖസൗകര്യങ്ങള്‍ക്ക് അപ്പുറം ഡ്രൈവര്‍ക്ക് പരമാവധി പ്രകടനം കാഴ്ചവയ്ക്കാനുതകുന്ന സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമാണ് ഇന്റീരിയറില്‍.
ഹോളിവുഡ് സ്റ്റണ്ട് രംഗത്തെ അനുസ്മരിപ്പിക്കുംവിധമാണ് നിസാന്‍ സ്‌പോര്‍ട്‌സ് കാര്‍ മുംബൈയില്‍ അവതരിപ്പിച്ചത്. ഓടുന്ന കവചിത ട്രക്കില്‍നിന്ന് റാമ്പുവഴി നിരത്തിലിറക്കിയാണ് 370 സഡ് അവതരിപ്പിച്ചത്. ചടങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഡബിള്‍ ഡെക്കര്‍ ബസില്‍ ട്രക്കിനെ അനുഗമിച്ചു. തുടര്‍ന്ന് എഫ്.വണ്‍ താരം നാരായണ്‍ കാര്‍ത്തികേയന്‍ സ്‌പോര്‍ട്‌സ് കാറിന്റെ മികവുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
ഹൂവര്‍ ഓട്ടോമോട്ടീവുമായി സഹകരിച്ച് തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകള്‍ വഴിയാകും 370 സഡ് വിറ്റഴിക്കുക. രണ്ട് ഇന്റീരിയര്‍ ഓപ്ഷനുകളില്‍ എട്ടു നിറങ്ങളില്‍ സ്‌പോര്‍ട്‌സ് കാര്‍ തിരഞ്ഞെടുക്കാം. നിസാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന മൂന്നാമത്തെ വാഹനമാണ് 370 സഡ്. സെഡാനായ ടിയാന, എസ്.യു.വി എക്‌സ്‌ട്രെയ്ല്‍ എന്നിവ നനിസാന്‍ നേരത്തെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. പോര്‍ഷെ പനമേരയ്ക്കുശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ സ്‌പോര്‍ട്‌സ് കാറും 370 സഡ് ആണ്.