സ്വാതന്ത്ര്യത്തിന്റെ ചിറകിലേറാം
Posted on: 09 May 2010
ലെന്‍സി

ഇരുചക്രത്തിലേറിയ സ്വതന്ത്ര്യത്തിന്റെ നൂറ്റാണ്ടാണ് എണ്‍പതുകളിലെ ലൂണ (Luna) സ്ത്രീകള്‍ക്കിടയിലേക്ക് തുറന്നത്. പകല്‍ ആറുമുതല്‍ ആറുവരെ മാത്രമൊതുങ്ങിയിരുന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തിനും ആ ബൈക്ക് പരിധികൂട്ടി. ലൂണ സ്ത്രീകള്‍ക്ക് ചിറകാണ് നല്‍കിയതെന്ന് പറയാം. അവള്‍ പറക്കാന്‍ തുടങ്ങി. ജോലിസ്ഥലത്തേക്ക് നഗരത്തിലേക്ക് മാര്‍ക്കറ്റിലേക്ക്...അങ്ങനെ പുതിയൊരു ലോകത്തേക്കാണ് ലൂണ എന്ന ഇരുചക്രവാഹനം പെണ്‍കുട്ടികളെയെത്തിച്ചത്.

പതിറ്റാണ്ടുകളെ ആയിട്ടുള്ളു സ്ത്രീകള്‍ക്കിടയില്‍ ഇരുചക്രവാഹനം ഇറങ്ങിവന്നിട്ട് തുടക്കത്തില്‍ അകലം പാലിച്ച് മാറിനിന്നിരുന്ന സ്ത്രീകള്‍ ഇന്ന് ഇരുചക്രവാഹനത്തിന്റെ മേന്‍മ തിരിച്ചറിഞ്ഞുകഴിഞ്ഞു. സാമ്പത്തികവും സാമൂഹികവും സാങ്കേതികവുമായ കാര്യങ്ങളാണ് ആദ്യകാലങ്ങളില്‍ സ്ത്രീയെ ഇരുചക്രവാഹനത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചത്. പുരുഷന്‍മാര്‍ക്ക് മാത്രം എളുപ്പം കയറിയിരിക്കാനും ഓടിക്കാനും പറ്റുന്ന വിധമുള്ള രൂപകല്‍പ്പന തന്നെ പഴയകാല ബൈക്കുകളില്‍ നിന്ന് സ്ത്രീകളെ അകറ്റുന്നതായിരുന്നു. കയറിയിരിക്കാന്‍ പ്രയാസമില്ലാത്തതാണെങ്കിലും പഴയ സ്‌കൂട്ടറുകളുടെ കിക്ക് സ്‌റാറാര്‍ട്ടും ക്ലച്ച് പിടിച്ച് ഗിയര്‍ മാറ്റലുമെല്ലാം പല സ്ത്രീകള്‍ക്കും ഇഷ്ടപ്പെടാവുന്നതിനപ്പുറവും. 1980-കളുടെ മദ്ധ്യത്തില്‍ രംഗത്തുവന്ന കൈനറ്റിക്ക് ഹോണ്‍ഡയെന്ന സ്വിച്ച് സ്റ്റാര്‍ട്ട് ഉള്ള ഗിയര്‍ലെസ്സ് ഓട്ടോമാറ്റിക്ക് മോട്ടോര്‍സ്‌കൂട്ടറാണ് ടു വീലറുകള്‍ക്ക് സ്ത്രീ സൗഹൃദം പുലര്‍ത്താമെന്ന് ആദ്യം സ്ഥാപിച്ചത്. ഒരര്‍ത്ഥത്തില്‍ ഈ ഇരുചക്രവാഹനമാണ് ഇത്രയേറെ സ്ത്രീകളെ ഇന്ത്യയില്‍ ബൈക്ക് റൈഡര്‍മാരാക്കിമാറ്റിയത്.

പഴയ കൈനറ്റിക്ക് ഹോണ്‍ഡയെ വെല്ലുന്ന സൗകര്യങ്ങളുമായി ഇന്ന് എത്രയോ ബ്രാന്‍ഡുകള്‍ സ്ത്രീകളെ ലക്ഷ്യമിട്ട് സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നുണ്ട്. വിരലമര്‍ത്തിയാല്‍ സ്റ്റാര്‍ട്ടാവുന്ന സംവിധാനവും ഓട്ടോമാറ്റിക് ഗിയറുമുള്ള ഇരുചക്രവാഹനങ്ങള്‍ ഇറക്കിക്കഴിഞ്ഞു.. ആക്ടീവ, നോവ, മാര്‍വല്‍, നോവ 135, സൂം തുടങ്ങി ഹോണ്ട കുടുംബത്തിന്റെ വരവ് ശക്തമായിരുന്നു പെണ്ണത്തത്തിന്റെ വശ്യതയോടെ വിപണിയില്‍ നിരവധി ഇരുചക്രവാഹനങ്ങള്‍ പിറവിയെടുത്തു. സീറ്റിനടിയിലെ വലിയ സ്‌റ്റോറേജും ഭാരക്കുറവും കയ്യിലൊതുങ്ങുന്ന ഹാന്റിലുമെല്ലാമായി ഫാന്‍സികളറുകളില്‍ പുതിയ സ്‌ക്കൂട്ടറുകള്‍ ഒന്നിനു പുറകെ ഒന്നായെത്തി. അതോടെ സ്‌ക്കൂട്ടറില്‍ പരീക്ഷണം നടത്താല്‍ തയ്യാറായി സ്ത്രീകള്‍ മുന്നോട്ടു വന്നു.

1993 ലാണ് ടി.വി.എസ് സ്‌കൂട്ടിയുമായി രംഗപ്രവേശനം ചെയ്തത്. ആദ്യമായി സ്‌കൂട്ടര്‍ ഓടിക്കുന്നവരുടെ ആശ്രയമാണ് ഇന്ന് സ്‌കൂട്ടി. ഇരുചക്രവാഹനം ഓടിക്കുന്നവരായും ഉടമസ്ഥരായും സ്ത്രീകളുടെ എണ്ണം കൂടിവരുകയാണ്. ഏകദേശം 25,000 സ്‌ക്കൂട്ടിയാണ് ഇന്ത്യയില്‍ ഒരു മാസം വിറ്റഴിയുന്നത്. ഹീറോ ഹോണ്ടയുടെ പ്ലഷര്‍ ഏകദേശം 17,000 എണ്ണം ഒരു മാസത്തില്‍ വിറ്റുപോകുമ്പോള്‍ ഹോണ്ട ആക്ടീവ ഇതിനെയെല്ലാം കടത്തിവെട്ടി 60,000 ഹോണ്ട ആക്ടീവകളാണ് ഒറ്റമാസം കൊണ്ട് വിറ്റുപോകുന്നത്. സ്ത്രീകളെ ലക്ഷ്യമിട്ട് ഇറക്കിയതാണെങ്കിലും ഹോണ്ട ആക്ടീവ പുരുഷന്‍മാരുടെ ഇടയിലും ഹിറ്റാണ്.


സ്ത്രീകളെ ലക്ഷ്യമാക്കി ഇറങ്ങുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഇത് വളര്‍ച്ചയുടെ കാലഘട്ടമാണ്. ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിയുന്ന ഇരുചക്രവാഹനങ്ങളെ രണ്ട് ശതമാനം ഉമസ്ഥരും 15 നും 60 ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് മോട്ടോര്‍ സൈക്കിള്‍ ഇന്‍ഡസ്ട്രീസ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് മോട്ടോര്‍സൈക്കിള്‍ ഉടമസ്ഥരുടെ 10 ശതമാനവും സ്ത്രീകളാണെന്നാണ്.

പൊതുമേഖലയിലേക്ക് സ്ത്രീകള്‍ കൂടുതല്‍ കടന്ന്‌വരാന്‍ തുടങ്ങിയതോടെയാണ് ഇരുചക്രവാഹനങ്ങള്‍ അവര്‍ക്ക് സന്തതസഹചാരിയായത്. പ്രത്യായശാസ്ത്രങ്ങള്‍ക്കോ സംഘടനകള്‍ക്കോ നല്‍കാന്‍ കഴിഞ്ഞതിനപ്പുറം ഇരുചക്രവാഹനങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ തുറന്നത്. പ്രായഭേദമന്യേ ഇരുചക്രവാഹനമോടിക്കാന്‍ സ്ത്രീകള്‍ ഇപ്പോള്‍ തയ്യാറാവുന്നുണ്ട്. അവയുടെ സൗകര്യങ്ങള്‍ ബോധ്യപ്പെട്ടുകൊണ്ട് തന്നെ. സ്‌കൂളിലും കോളേജിലും ജോലിസ്ഥലത്തും മാര്‍ക്കറ്റിലും എല്ലാം ഇരുചക്രവാഹനം ഒരു പോലെ എല്ലാവര്‍ക്കും സമ്മതന്‍.

58-ാംമത്തെ വയസ്സിലാണ് കോഴിക്കോട്ടെ കുന്ദമംഗലം സ്വദേശിനി വത്സലക്ക് ഇരുചക്രവാഹനത്തില്‍ കമ്പം കയറിയിട്ട് എങ്കിലും ആഗ്രഹത്തിന് തടയിടാന്‍ അവര്‍ കൂട്ടാക്കിയില്ല. സ്‌കൂട്ടര്‍ പഠിച്ച് ഓടിച്ചേ അടങ്ങു എന്ന വാശിയിലാണ് അംഗന്‍വാടി ടീച്ചറായ വത്‌സല ഡ്രൈവിങ്ങ് ഗ്രൗണ്ടില്‍ സ്ഥിരമായി എത്തുന്നു.

സ്ത്രീകള്‍ക്ക് അങ്ങനെ പ്രത്യേകവാഹനമൊന്നും വേണ്ട എന്ന പക്ഷക്കാരുമുണ്ട് 15 വര്‍ഷം മുന്‍പേ കണ്ണൂരിലെ കേളകം എന്ന ഗ്രാമത്തിലും ബൈക്ക് ഓടിച്ചു നീങ്ങുന്ന സരിത നാട്ടുകാരില്‍ കൗതുകമല്ലാതായിരുന്നു. കാരണം തന്റെ 14-ാം വയസ്സില്‍ സരിത ബൈക്കുമായി ടൗണിലൂടെ കറങ്ങി നടക്കുമായിരുന്നു.

കാല്‍നടയായും ടാക്‌സിയിലും മറ്റും സ്ത്രീക്ക് പോകാന്‍ സുരക്ഷിതമല്ലാത്ത സ്ഥലത്തും സമയത്തും അവളെ സുരക്ഷിതമായി എത്തിക്കാന്‍ ഇരുചക്രവാഹനത്തിനു കഴിഞ്ഞു. രാത്രി ഏറെ വൈകിയുള്ള ജോലിയും മറ്റും അതുകൊണ്ട ്തന്നെ സ്ത്രീകള്‍ക്ക് അപ്രാപ്യമല്ലാതായി. യാത്രചെയ്യാന്‍ മടിച്ചു നിന്നിരുന്ന സ്ഥലങ്ങളിലൊക്കെ ഏത് സമയത്തും ഉത്‌സാഹത്തോടെ പുറപ്പെടാന്‍ സ്ത്രീകള്‍ക്ക് ഇരുചക്രവാഹനം വഴിവെച്ചു. സമയവും സൗകര്യവുമാണ് ഇരുചക്രവാഹനങ്ങള്‍ പരുഷന്‍മാര്‍ക്ക് നല്‍കിയതെങ്കില്‍ സ്ത്രീക് അത് പ്രദാനം ചെയ്തത് പ്രധാനമായും സ്വതന്ത്ര്യമാണ്.


ട്രെയിനിങ്ങ് ക്ലാസിലൂടെ പഠിക്കാം


മോട്ടോര്‍ സൈക്കിള്‍ പഠനത്തിനുള്ള ഏറ്റവും നല്ലവഴി ട്രെയിനിങ് ക്ലാസുകള്‍ തന്നെയാണെന്നാണ് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്. ഇന്ന് ചെറിയ ടൗണുകളില്‍ പോലും ഡ്രൈവിങ് സ്‌കൂളുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്രയിക്കുകയാണ് പലരും ചെയ്യുന്നത്. പഠനം ശരിയാവുമ്പോള്‍ മാത്രം ഡ്രൈവിങ് സ്‌കൂളിനെ സമീപിക്കുകയാണ് പതിവ്. പരിശീലകനല്ലാത്തയാള്‍ പഠിപ്പിക്കുന്നതില്‍ അപകട സാധ്യത കൂടുതലാണ്, പരീശീലകനല്ലാത്തയാള്‍ ഡ്രൈവിങ്ങ് പഠിപ്പിക്കുമ്പോള്‍ അയാളുടെ തെറ്റായ ഡ്രൈവിങ്ങ് രീതികള്‍ കടന്നുകൂടാനും സാധ്യതയുണ്ട്. മോട്ടോര്‍ വകുപ്പ് ഇറക്കിയ കരിക്കുലം പ്രകാരം പഠനം പൂര്‍ത്തിയാക്കുന്നതാണ് അഭികാമ്യം. പഠനത്തിനുശേഷം ലൈസന്‍സ് നേടിയതിനുശേഷം മാത്രം സ്വന്തമായി വാഹനം ഓടിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. സ്വന്തമായി വാഹനം ഓടിച്ച് ഏറെക്കാലം കഴിഞ്ഞ് ലൈസന്‍സ് നേടുന്ന ശീലം പുരുഷന്മാര്‍ക്കിടയില്‍ പണ്ടേയുണ്ട്. സ്ത്രീകളിലും ഈ തെറ്റായ രീതി കടന്നുകൂടിയിട്ടുണ്ട്.


സ്ത്രീകളോ പുരുഷന്മാരോ നല്ല ഡ്രൈവര്‍?.


ഇന്ത്യയിലെ വാഹന അപകടങ്ങളുടെ നിരക്ക് തെളിയിക്കുന്നത് സ്ത്രീകളാണ് ഡ്രൈവിങ്ങില്‍ പുരുഷന്‍മാരേക്കാള്‍ സമര്‍ത്ഥരെന്നാണ്. എങ്കിലും വാഹനമോടിക്കുന്ന സ്ത്രീകളോട് 'ഒന്നും അറിയാത്തവര്‍' എന്ന മനോഭാവമാണ് പുരുഷന്മാര്‍ പ്രകടിപ്പിക്കുന്നതെന്ന് സ്ത്രീകളുടെ അഭിപ്രായം.

സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികള്‍


സ്ത്രീകള്‍ പൊതുവെ ബൈക്ക് ഓടിക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധി അതിന്റെ ഭാരകൂടുതലും ഉയരക്കൂടുതലുമാണ്. അഞ്ച് അടി ആറ് ഇഞ്ചുള്ളവര്‍ക്ക് ബൈക്ക് സുഖകരമായി ഓടിക്കാന്‍ കഴിയൂ. ഇന്ത്യയിലെ സ്ത്രീകളുടെ ഉയരം ശരാശരി അഞ്ച് അടി ആണെന്നതുകൊണ്ട് തന്നെ ബൈക്ക് സ്ത്രീകള്‍ക്ക് അപ്രാപ്യമാകുന്നു. സ്ത്രീകുളടെ ചെറിയ കൈകളില്‍ ക്ലച്ചും ബ്രേക്കും സുഖകരമായിരിക്കില്ലെന്നത് മറ്റൊരുകാര്യം ഈ പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ്. കമ്പനികള്‍ സ്ത്രീകള്‍ക്കായി പ്രത്യേക സ്‌ക്കൂട്ടറുകള്‍ ഇറക്കി തടങ്ങിയത്.



ടി.വി.എസിന്റെ 'സ്‌കൂട്ടി' എച്ച്.എം.എസ്.ഐയുടെ 'ആക്ടീവ, സിയോ' - കൈനറ്റിക്കിന്റെ ' സൂം - നോവ' ബജാജിന്റെ ' സണ്ണി, സഫൈര്‍, ഹോണ്ടയുടെ 'പ്ലഷര്‍' സ്ത്രീകളുടെ ശരീരഘടനക്കനുസരിച്ചാണ് ഒന്നിനു കുറുകെ ഒന്നായി അവതരിച്ചത്. വഴിയില്‍ പഞ്ചറായാല്‍ സ്ത്രീകള്‍ പ്രതിസന്ധി നേരിടുമെന്നതുകൊണ്ട ്തന്നെ പെട്ടന്ന തകരാത്ത ട്യൂബ്‌ലെസ് ടയറുകളും ചെറിയ ടൂള്‍ കിറ്റുമാണ് കമ്പനികള്‍ മുന്നോട്ട് വെക്കുന്നത്.


പഠനം തുടങ്ങാം ചെറിയ മോട്ടോര്‍ സൈക്കിളില്‍


ഇരുചക്രവാഹന പഠനം ആരംഭിക്കുന്നതിന് സ്ത്രീകള്‍ക്ക് ചെറിയ മോട്ടോര്‍ സൈക്കിളാണ് അഭികാമ്യമെന്നാണ് പൊതുവെയുള്ള അഭികാമ്യം. പഠനത്തിനു ശേഷം വാഹനം വാങ്ങിയാല്‍ ഏത് വാഹനം വാങ്ങിക്കണം എന്നതിനെക്കുറിച്ച് അവബോധവും ലഭിക്കും.

പൂവാലശല്യം നേരിടാം


വാഹന മോടിക്കുന്ന സ്ത്രീകള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് പൂവാല ശല്യം. ഇടക്കിടക്ക് ഓവര്‍ടേക്ക് ചെയ്തും കമന്റടിച്ചും പൂവാന്മാര്‍ ചുറ്റും കൂടിയേക്കാം ചെറിയ തോതിലുള്ള ശല്യമാണെങ്കില്‍ അതിനെ നിസാരമായി വിട്ടുകളയാം ശല്യം കൂടിയാല്‍ ഹൈവേ പോലീസിലോ ട്രാഫിക് പോലീസിലോ പരാതികൊടുക്കാം. ഈ രണ്ട് നമ്പറും എപ്പോഴും സൂക്ഷിക്കുന്നത് നന്നായിരിക്കും.

വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കാം


1. ഹെല്‍മെറ്റ് മുറുക്കാതെ ധരിക്കരുത്. അപകടസമയത്ത് ഇത് തലയില്‍ നിന്ന് വേഗം ഊരിപോവാന്‍ ഇടയുണ്ട്.

2.ഹെല്‍മെറ്റ് വൈസര്‍ താഴ്ത്തി വയ്ക്കുക. അല്ലെങ്കില്‍ കണ്ണട ധരിക്കുക.

3. ലൈറ്റ്, ബ്രേക്ക് ഇവ പതിവായി പരിശോധിക്കണം.

4.മഴയത്തു ബൈക്ക് ഓടിക്കമ്പോള്‍ ഹെഡ്‌ലൈറ്റ് ഇടുക.

5. എണ്ണവഴുക്കല്‍, ചരല്‍, മണല്‍, ചാറ്റല്‍മഴ തുടങ്ങി തെന്നിമറിയാന്‍ സാധ്യതയുള്ളിടങ്ങളില്‍ ഏറെ ശ്രദ്ധയോടെ ഒാടിക്കണം.

6.തിരക്കുള്ള സ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്നത് ഒഴിവാക്കണം.

7.മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കരുത്.

8.ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിനുശേഷം വാഹനം ഓടിക്കുന്നത് ഒഴിവാക്കണം.

9.വലിയ വാഹനങ്ങളെ അപേക്ഷിച്ച് ഇരു ചക്രവാഹനങ്ങള്‍ക്ക് സ്‌റ്റോപ്പിങ്ങ് ഡിസ്റ്റന്‍സ് കൂടുതലാണ് അതുകൊണ്ട് മുന്നിലോടുന്ന വാഹനത്തില്‍ നിന്നും കൂടുതല്‍ അകലം പാലിക്കണം.

10.വളവുകളിലും മറ്റും വേഗത കുറയ്ക്കുക.

11.ഇരുചക്രവാഹനം ഓടിക്കുന്ന അവസരത്തില്‍ ഹൈഹീല്‍സ് ചെരുപ്പുകള്‍ ഒഴിവാക്കണം.





Print
SocialTwist Tell-a-Friend


Other stories in this section